വീട്

തിരക്കൊഴിഞ്ഞ് പുസ്തകങ്ങളിലേക്കൂഴിയുടാം എന്നുകരുതിയിരിക്കുമ്പോഴാണ് മാസങ്ങൾക്ക് ശേഷം, അതെ എന്നെപോലെ തന്നെ എന്റെ ആളുകളും ഫോണിൽ വിളിച്ച് സംസാരിക്കാൻ വളരെയധികം മടിയുള്ളവരാണ്…. എന്നാൽ സംസാരിച്ചുതുടങ്ങിയാൽ നിർത്താത്തവരും…. സത്യം പറയട്ടെ ക്ഷീണം കാരണം ഫോൺ എടുക്കാനും അവളോടുള്ള സ്നേഹം കൊണ്ടെടുക്കാതിരിക്കാനും വയ്യാതെയാണ് സംസാരം തുടങ്ങിയത്… എപ്പോഴത്തെയും പോലെ മറുതലക്കലെ ഹലോ കേട്ടതോടെ എന്നിലെ വായാടി ഉണർന്നു… ക്ഷീണം വാതിലും തുറന്നോടി…. സംസാരത്തിനിടയിൽ എന്റെ ബ്ലോഗിനെ കുറിച്ചും അതിലെ ഒന്ന് രണ്ട് പോസ്റ്റുകളെ കുറിച്ചുമായി ചർച്ച…. സ്നേഹത്തിൽ മുങ്ങിതപ്പുന്ന ഞാനും അതിരുംContinue reading “വീട്”

Too Much” Was Never Wrong

I admire people loudly, weirdly, unapologetically. There was a time I held myself back from everything  because when I cared, nobody did. My availability made me feel valueless, even when I gave my all. I loved with a full heart, in the loudest way possible  and somehow, that made me ashamed. Not because I wasContinue reading “Too Much” Was Never Wrong”

പുലരിപ്പൂ പോലെ ചിരിച്ചും…

പുലരിപ്പൂ പോലെ ചിരിച്ചും…. ഈ പാട്ട് കേൾക്കുമ്പോഴൊക്കെ ഉള്ളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞ് വേദന എന്റെ കണ്ണുനീരാവാറുണ്ട്…അങ്ങനെയെങ്കിൽ കേൾക്കാതിരുന്നാൽ പോരെ എന്ന് ചോദിച്ചാൽ, പറ്റില്ല… കേൾക്കണം, കരയണം, മനസ്സ് തുറന്ന് ചിരിക്കണം…. സന്തോഷങ്ങൾ മാത്രമല്ല, നോവുകളെയും ചേർത്ത് പിടിക്കാൻ പറ്റണം…. എനിക്കറിയാം ഞാൻ ഇമോഷണലി ഇന്റലിജന്റ് ആയിട്ടുള്ള ഒരാളാണെന്ന്…അതുകൊണ്ട് തന്നെ, മറ്റുള്ളവരുടെ വിഷമങ്ങൾക്ക് ചെവി കൊടുക്കുന്ന അതേ ശ്രദ്ധയിൽ, അത്രയും ദയയോടെ ഞാൻ എന്നെയും കേൾക്കാറുണ്ട്…എന്റെ ഓരോ മാറ്റങ്ങളും ശ്രദ്ധിക്കാറുണ്ട്…. പരിഹാരങ്ങൾ കണ്ടെത്താറുണ്ട്…. അതിലൊന്നാണ് ഇതുപോലെയുള്ള പാട്ടുകൾ….Continue reading “പുലരിപ്പൂ പോലെ ചിരിച്ചും…”

സ്നേഹം

അതെ ഞാൻ ഒരുപാട് മാറി… എനിയ്ക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്തത്ര മാറി. “വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്നതെത്ര സത്യം. വളരെയധികം വേദനിച്ച വേദനിപ്പിച്ച സൗഹൃദങ്ങളുടെയും സ്നേഹങ്ങളുടെയും ആകെത്തുകയാണ് ഞാൻ. വേദനിച്ചു എന്നൊക്കെ പറയുമ്പോൾ ടോക്സിക് ആയി മാത്രം കാണണ്ട അത്രയധികം സന്തോഷങ്ങളും സ്നേഹവും ഉണ്ടായിരുന്നതിനാലാണ് വേദനയും ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് മുൻപേയുള്ള എന്നെയും എനിക്കിഷ്ടമാണ്. പക്ഷേ ഇന്നത്തത്ര ഹൃദയവിശാലതയോ, കരുണയോ, ദയയോ, അനുകമ്പയോ എന്നിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ കൂടുതൽ മനുഷ്യനായി തോന്നുന്നത് ഇപ്പോഴാണ്.Continue reading “സ്നേഹം”

Design a site like this with WordPress.com
Get started