പുലരിപ്പൂ പോലെ ചിരിച്ചും…

പുലരിപ്പൂ പോലെ ചിരിച്ചും…. ഈ പാട്ട് കേൾക്കുമ്പോഴൊക്കെ ഉള്ളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞ് വേദന എന്റെ കണ്ണുനീരാവാറുണ്ട്…അങ്ങനെയെങ്കിൽ കേൾക്കാതിരുന്നാൽ പോരെ എന്ന് ചോദിച്ചാൽ, പറ്റില്ല… കേൾക്കണം, കരയണം, മനസ്സ് തുറന്ന് ചിരിക്കണം…. സന്തോഷങ്ങൾ മാത്രമല്ല, നോവുകളെയും ചേർത്ത് പിടിക്കാൻ പറ്റണം…. എനിക്കറിയാം ഞാൻ ഇമോഷണലി ഇന്റലിജന്റ് ആയിട്ടുള്ള ഒരാളാണെന്ന്…അതുകൊണ്ട് തന്നെ, മറ്റുള്ളവരുടെ വിഷമങ്ങൾക്ക് ചെവി കൊടുക്കുന്ന അതേ ശ്രദ്ധയിൽ, അത്രയും ദയയോടെ ഞാൻ എന്നെയും കേൾക്കാറുണ്ട്…എന്റെ ഓരോ മാറ്റങ്ങളും ശ്രദ്ധിക്കാറുണ്ട്…. പരിഹാരങ്ങൾ കണ്ടെത്താറുണ്ട്…. അതിലൊന്നാണ് ഇതുപോലെയുള്ള പാട്ടുകൾ….Continue reading “പുലരിപ്പൂ പോലെ ചിരിച്ചും…”

ചന്ദ്ര

ചന്ദ്രലേഖ ആദ്യമായി കണ്ടപ്പോൾ മുതൽ ചന്ദ്രയോട് മാത്രമേ സ്നേഹം തോന്നിയിട്ടുള്ളൂ… ചന്ദ്രയ്ക്ക് വേണ്ടി മാത്രമേ വിഷമിച്ചിട്ടുള്ളൂ… കുട്ടിയായിരുന്നപ്പോഴും, ഇപ്പോൾ വലിയ കുട്ടിയായപ്പോഴും, ഞാൻ ചന്ദ്രക്കൊപ്പം തന്നെ… ചന്ദ്രയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അപ്പുവിനെ സ്നേഹിച്ചേനെ. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നൊക്കെ എല്ലാരും പറയും. പക്ഷേ, ചന്ദ്രയ്ക്ക് ആശകൾ മാത്രം കൊടുത്ത്, അവസാനം ടാറ്റാ ബൈ ബൈ പറഞ്ഞ അപ്പുവിനെയും വീട്ടുകാരെയും അന്നുമുതൽ ഇന്ന് വരെ എനിക്കിഷ്ടമില്ല… വീണിടത്ത് നിന്ന് താങ്ങി നിർത്തിയ അപ്പുവിനോട് തോന്നിയ സ്നേഹമാണ് തളർന്നContinue reading “ചന്ദ്ര”

Diversity in tongues, unity in hearts

I am an INDIAN. I read, write, and speak four languages fluently: Malayalam, Tamil, Hindi, and English. Currently, I am learning German. For me, language is simply a medium for communication. Whether it’s Hindi, English, or any other language, it’s just a language. I don’t understand why people impose languages on others. I’ve seen aContinue reading “Diversity in tongues, unity in hearts”

സ്നേഹം

അതെ ഞാൻ ഒരുപാട് മാറി… എനിയ്ക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്തത്ര മാറി. “വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്നതെത്ര സത്യം. വളരെയധികം വേദനിച്ച വേദനിപ്പിച്ച സൗഹൃദങ്ങളുടെയും സ്നേഹങ്ങളുടെയും ആകെത്തുകയാണ് ഞാൻ. വേദനിച്ചു എന്നൊക്കെ പറയുമ്പോൾ ടോക്സിക് ആയി മാത്രം കാണണ്ട അത്രയധികം സന്തോഷങ്ങളും സ്നേഹവും ഉണ്ടായിരുന്നതിനാലാണ് വേദനയും ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് മുൻപേയുള്ള എന്നെയും എനിക്കിഷ്ടമാണ്. പക്ഷേ ഇന്നത്തത്ര ഹൃദയവിശാലതയോ, കരുണയോ, ദയയോ, അനുകമ്പയോ എന്നിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ കൂടുതൽ മനുഷ്യനായി തോന്നുന്നത് ഇപ്പോഴാണ്.Continue reading “സ്നേഹം”

കാഴ്ച

മെട്രോ സ്റ്റേഷനിൽ ആളുകൾക്കിടയിൽ പരിസരം മറന്ന് നിലത്തിരുന്ന് കരയുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ പോലും മറന്ന് നിന്നിട്ടുണ്ട് ഞാൻ. തലയ്ക്കുള്ളിൽ പുതിയ ചിന്തകൾക്ക് സ്ഥലമില്ലാത്തതിനാൽ  അടുക്കിവച്ചിരുന്ന ചിന്തകളിൽ ഏതിനെ പുറത്തെടുത്ത് കളയും എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്റെ മുന്നിലിരുന്നാണ് അവൾ കരഞ്ഞത് . ഞാനും കരഞ്ഞിട്ടുണ്ട് ഇതേ പോലെ. അന്നും ആരും നോക്കിയില്ല, അതിനുശേഷം പലപ്പോഴായി ആളുകളുടെ തിരക്കുകളെയോർത്ത്, പരിഗണനയില്ലായ്മയെ ഓർത്ത് പലതവണ കരഞ്ഞിട്ടുണ്ട്. കരയുന്ന മനുഷ്യനെ കരയാൻ  സമ്മതിക്കുന്നതിനോളം വലിയ ആശ്വാസമൊന്നും ആർക്കും, ഒന്നിനും തരാൻ കഴിയില്ല എന്ന്Continue reading “കാഴ്ച”

തെളിവ്

എല്ലാ സന്തോഷങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പതിവ് തെറ്റാതെ കടന്ന് വരുന്ന അതിഥിയാണ് കാടുകയറിയുള്ള ചിന്തകൾ. തുടക്കവും ഒടുക്കവും ഇല്ലാത്ത എന്നാൽ തല തല്ലിപ്പൊളിയ്ക്കാൻ തോന്നുന്ന ചിന്തകൾ. ഇരുന്നിടത്ത് നിന്ന് എണീറ്റ് പോരാൻ പോലും സമ്മതിക്കാത്ത വിധം ചിന്തകൾ ചില രാത്രികളിൽ എന്നെ മുറിയുടെ കോണിലോ, ബാത്രൂമിലോ, ബാൽക്കണിയിലോ, മറ്റെവിടെയെങ്കിലുമൊക്കെയോ തളച്ചിടാറുണ്ടായിരുന്നു മുമ്പൊക്കെ. ഇപ്പോൾ സർവശക്തിയുമെടുത്ത് ഓടും. ശ്വാസം കിട്ടും എന്നുറപ്പുള്ളിടത്തേക്ക്. അങ്ങനൊരു ഓട്ടത്തിനിടയിലാണ് ഞാനവളെ കണ്ടത്. എൻ്റെ ചിന്തകളെ തൂത്തെറിഞ്ഞുകൊണ്ട് അവളങ്ങനെ വരാന്തയിലെ ജനലിലൂടെ ആകാശം നോക്കിContinue reading “തെളിവ്”

Adoption

എനിക്കറിയാം… ഒരിക്കൽ… എന്റെ മുപ്പതുകളിലോ ചിലപ്പോൾ നാൽപ്പത്തുകളിൽ എന്റെ വീട് ഒരു കുഞ്ഞിന്റെ മണം കൊണ്ട് നിറയുമെന്ന്…. പാൽ ചുരന്നിട്ടില്ലാത്ത മാറിടം നോക്കി അവൾ കരയുമെന്ന്…. മണിക്കൂറുകളോ, ദിവസങ്ങളോ വേണ്ടിവന്നാലും ചർച്ചകളും, പഠനങ്ങളും, വാർത്തയും, സിനിമയും, പാട്ടുകളും മാത്രം കേട്ടിരുന്ന അകത്തളങ്ങളിൽ പൊട്ടിച്ചിരികളും, കൊഞ്ചലും,ചിണുങ്ങലും, കരച്ചിലും ആവർത്തിക്കുമെന്ന്. അവളുടെ കുഞ്ഞിക്കൈകൾക്ക് കളിക്കാനായി മാത്രം ഞാൻ വീണ്ടും എന്റെ മുടി നീട്ടി വളർത്തുമെന്ന്. എന്റെ എന്ന് ഞാൻ ചേർത്തുപിടിക്കുന്ന എല്ലാം അവളുടേത് കൂടിയാവുമെന്ന്. ഞാനും എന്റെ വട്ടുകളും അവളുടെContinue reading “Adoption”

Create your own website, free on WordPress.com.Create your own website.
Start free