A Note

സ്നേഹത്തേക്കാൾ പരിഗണന വേണം…. ആളുകളെ പരിഗണിക്കുന്ന മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരെക്കാൾ ഭംഗിയുള്ള മറ്റൊന്നും ഞാൻ കണ്ടിട്ടില്ല… അവരോളം ബഹുമാനവും മറ്റൊന്നിനോടും തോന്നിയിട്ടുമില്ല… ഞാൻ അധികം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ചുരുക്കി പറഞ്ഞാൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടരാണ് ഈ പരിഗണിക്കുന്നവർ… സ്നേഹമുള്ളിടത്തെല്ലാം പരിഗണന കാണാറില്ല… പരിഗണിക്കപ്പെടുന്നതിലൊക്കെ, പരിഗണിക്കപ്പെടുന്നവരിലൊക്കെ സ്നേഹം കുമിഞ്ഞുകൂടുന്നത് ഞാൻ കണ്ടിട്ടുണ്ട്… ചേർത്തുനിർത്തലിന്റെ ഒരു വകഭേദം… ഒരുകാലമത്രയും ഞാൻ കരുതിയിരുന്നത് സ്നേഹിക്കപ്പെടുന്നതിലാണ് എന്റെ സന്തോഷമെന്നാണ്… അല്ല… പരിഗണിക്കപ്പെടുമ്പോഴാണ് ഞാൻ ഉള്ളു തുറന്ന് ചിരിച്ചിട്ടുള്ളത്… മടികൂടാതെ എന്റെയുള്ളിലെ കുഞ്ഞിനെContinue reading “A Note”

വീട്

തിരക്കൊഴിഞ്ഞ് പുസ്തകങ്ങളിലേക്കൂഴിയുടാം എന്നുകരുതിയിരിക്കുമ്പോഴാണ് മാസങ്ങൾക്ക് ശേഷം, അതെ എന്നെപോലെ തന്നെ എന്റെ ആളുകളും ഫോണിൽ വിളിച്ച് സംസാരിക്കാൻ വളരെയധികം മടിയുള്ളവരാണ്…. എന്നാൽ സംസാരിച്ചുതുടങ്ങിയാൽ നിർത്താത്തവരും…. സത്യം പറയട്ടെ ക്ഷീണം കാരണം ഫോൺ എടുക്കാനും അവളോടുള്ള സ്നേഹം കൊണ്ടെടുക്കാതിരിക്കാനും വയ്യാതെയാണ് സംസാരം തുടങ്ങിയത്… എപ്പോഴത്തെയും പോലെ മറുതലക്കലെ ഹലോ കേട്ടതോടെ എന്നിലെ വായാടി ഉണർന്നു… ക്ഷീണം വാതിലും തുറന്നോടി…. സംസാരത്തിനിടയിൽ എന്റെ ബ്ലോഗിനെ കുറിച്ചും അതിലെ ഒന്ന് രണ്ട് പോസ്റ്റുകളെ കുറിച്ചുമായി ചർച്ച…. സ്നേഹത്തിൽ മുങ്ങിതപ്പുന്ന ഞാനും അതിരുംContinue reading “വീട്”

കാഴ്ച

മെട്രോ സ്റ്റേഷനിൽ ആളുകൾക്കിടയിൽ പരിസരം മറന്ന് നിലത്തിരുന്ന് കരയുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ പോലും മറന്ന് നിന്നിട്ടുണ്ട് ഞാൻ. തലയ്ക്കുള്ളിൽ പുതിയ ചിന്തകൾക്ക് സ്ഥലമില്ലാത്തതിനാൽ  അടുക്കിവച്ചിരുന്ന ചിന്തകളിൽ ഏതിനെ പുറത്തെടുത്ത് കളയും എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്റെ മുന്നിലിരുന്നാണ് അവൾ കരഞ്ഞത് . ഞാനും കരഞ്ഞിട്ടുണ്ട് ഇതേ പോലെ. അന്നും ആരും നോക്കിയില്ല, അതിനുശേഷം പലപ്പോഴായി ആളുകളുടെ തിരക്കുകളെയോർത്ത്, പരിഗണനയില്ലായ്മയെ ഓർത്ത് പലതവണ കരഞ്ഞിട്ടുണ്ട്. കരയുന്ന മനുഷ്യനെ കരയാൻ  സമ്മതിക്കുന്നതിനോളം വലിയ ആശ്വാസമൊന്നും ആർക്കും, ഒന്നിനും തരാൻ കഴിയില്ല എന്ന്Continue reading “കാഴ്ച”

മയിൽപീലി

എന്റെ ബാല്യത്തിന്റെ സിംഹഭാഗം ഒളിഞ്ഞിരിക്കുന്നത് മയിൽപീലി കണ്ണുകളിലാണ്.. കാണുന്നവരോട് മുഴുവൻ മയിൽപീലി ചോദിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. മയിൽപീലി കിട്ടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും കിട്ടുമെന്നുറപ്പിച്ച ദിവസങ്ങളിൽ കിട്ടാതാവുന്നത് എറ്റവും വലിയ നിരാശയും ആയിരുന്നു. വീടിനടുത്തുളള ജമീല താത്ത ആയിരുന്നു എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്ന മനുഷ്യരിൽ ഒരാൾ. എനിക്കായി മയിൽപീലികൾ നിധിപോലെ കൊണ്ടുവന്നു തരുന്നവർ. മയിൽപീലിയോളം സ്നേഹം അവരോടുണ്ടെനിക്ക്. കാരണം എന്റെ ബാല്യത്തെ ഏറ്റവും മനോഹരമായി നിർമ്മിച്ച കൈകളിൽ ഒന്ന് അവരുടേതാണ്. കാട്ടിൽ നിന്ന്Continue reading “മയിൽപീലി”

A letter to my future daughter

Wrote this when I was younger(2013). I didn’t correct anything because sometimes, love doesn’t need editing. It just needs to be felt. Dear and dearest daughter,I am writing this letter, to inform you, that how much I want you in my life, even before you are born. I know I made some mistakes and forContinue reading “A letter to my future daughter”

മഴ

പുറത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്.. കുട്ടിക്കാലത്ത് ഒരുപാടാശിച്ചതാണ് കുടയില്ലാതെ മഴയിലൂടെ നടക്കാന്‍…അന്നതിന് അനുവാദം കിട്ടിയില്ല, ഇന്നിപ്പോള്‍ അനുവാദമല്ല പ്രശ്നം, വീല്‍ചെയറിന്‍റെ ചക്രങ്ങള്‍ എനിക്ക് വേണ്ടി ചലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു.. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും മഴയോടുള്ള പ്രണയത്തിനുമാത്രം മങ്ങലേറ്റിട്ടില്ല.. പിച്ചവയ്ക്കുന്ന പ്രായത്തില്‍ പടിക്കെട്ടിലൂടെ തെറിച്ച് തെറിച്ച് ചരല്‍ക്കൂട്ടത്തിലേക്ക് മഴ നനയുവാന്‍ ഓടിയിറങ്ങുമായിരുന്നുവെന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു.ആരെങ്കിലും ഓടിവന്നെടുക്കുമ്പോള്‍ മുറ്റത്തേക്ക് കമിഴ്ന്ന് വീണ് ഉറക്കെ കരയുമായിരുന്നത്രെ, അങ്ങനെ വീണ വീഴ്ചയിലെപ്പോഴെങ്കിലും പുതുമണ്ണിന്‍റെ മണം എന്നെ ആകര്‍ഷിച്ചിരിക്കാം.. മുറ്റത്തോടി നടക്കറായപ്പോഴേക്കും മഴയോടുള്ള ഇഷ്ടവുംContinue reading “മഴ”

Design a site like this with WordPress.com
Get started