Forgotten

I may have forgotten how to feel…

Yeah, I forgot.

I was busying myself.

I thought pain was hell.

No,

Busying yourself to avoid pain is hell.

At some point, you will forget it,

Because you are teaching yourself not to remember how to feel.

Yeah, I forgot,

And now I am in hell.

I am confused.

I don’t remember why I used to be sad.

I’ve forgotten memories,

The days I cried,

Screamed for help,

And lay in bed doing nothing.

I don’t remember why I did all that.

The faces are blinking in and out, but I don’t hate or love them.

They just come and go.

I forgot how I used to treat them.

I don’t know how I used to smile, think, or look at people.

I don’t know…

But I must have been a little better than I am now

Because I had people.

Maybe I am better now

Because I don’t have people…

They forgot, you forgot…

I remember only a few,

Four or five.

Forgetting is not an escape.

It is a kind of hell.

Remember everything, every single moment,

Because once you start to forget, you will lose yourself with the moments you forget.

Sometimes, you are nothing more than the memories you had, good or bad.

Remember people, moments, things, places, everything. Revisit them again and again,

So you don’t lose yourself.

Diversity in tongues, unity in hearts

I am an INDIAN.

I read, write, and speak four languages fluently: Malayalam, Tamil, Hindi, and English. Currently, I am learning German. For me, language is simply a medium for communication. Whether it’s Hindi, English, or any other language, it’s just a language.

I don’t understand why people impose languages on others. I’ve seen a few videos and their comment sections, and I fail to see why people argue just to prove that one language is superior to another. If you know and like Hindi, you can speak it. The same applies to Tamil, Malayalam, or any other language. The funniest part is that instead of showcasing the beauty of their own language, people focus on proving that another language is inferior.

I am currently residing in Delhi. Of course, I have faced differentiation. But I embrace the people and the place that embraced me as their own. I am surrounded by Hindi-speaking people, and when I first came here, I wasn’t fluent in speaking Hindi. Like many Malayalis, I was comfortable with reading and writing but struggled with speaking. However, the people around me gave me time, space, and, most importantly, patience to understand and adapt. I have seen how happy they are when I try to speak in Hindi. The same happened in Tamil Nadu, and the same happens in Kerala as well. For every state and its people, their language and culture are special. And of course, it’s always a joy to meet someone who knows the language that we speak.

When I first arrived in Delhi, I couldn’t understand Hindi well because of the differences in pronunciation and speed. The first person who took the initiative to talk to me didn’t know English, and I didn’t know Hindi. For our initial conversations, we used Google Translate. Even though it wasn’t perfect, we managed to communicate. I will always remember her with gratitude because, for me, she was the representative of a new city and its people.

I know we often focus on the minority who spread negativity, but I still believe we all have bigger hearts than this. When I see comment boxes and some so-called influencers, I can’t help but think that common sense is not a flower that blooms in every garden.

I wish people had the wisdom to see beyond this. Why do some feel the need to put down another state, people, or language just to elevate their own? If you have to degrade something else to prove yours is better, maybe take a moment to reflect on where you actually stand.

Embrace the country. Patriotism isn’t a bad thing, it’s about unity in diversity

സ്നേഹം

അതെ ഞാൻ ഒരുപാട് മാറി… എനിയ്ക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്തത്ര മാറി. “വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്നതെത്ര സത്യം. വളരെയധികം വേദനിച്ച വേദനിപ്പിച്ച സൗഹൃദങ്ങളുടെയും സ്നേഹങ്ങളുടെയും ആകെത്തുകയാണ് ഞാൻ. വേദനിച്ചു എന്നൊക്കെ പറയുമ്പോൾ ടോക്സിക് ആയി മാത്രം കാണണ്ട അത്രയധികം സന്തോഷങ്ങളും സ്നേഹവും ഉണ്ടായിരുന്നതിനാലാണ് വേദനയും ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് മുൻപേയുള്ള എന്നെയും എനിക്കിഷ്ടമാണ്. പക്ഷേ ഇന്നത്തത്ര ഹൃദയവിശാലതയോ, കരുണയോ, ദയയോ, അനുകമ്പയോ എന്നിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ കൂടുതൽ മനുഷ്യനായി തോന്നുന്നത് ഇപ്പോഴാണ്. എന്നെ മാറ്റിയത് എന്റെ സ്നേഹം തന്നെയാണ്. കൊടുത്തിട്ടും കൊടുത്തിട്ടും മതിയാവാത്തതും, തിരിച്ചുകിട്ടാത്തതും, പകുതിയിൽ തീർന്നുപോയതും തുടങ്ങി ഒരുപാട് സ്നേഹം. സ്നേഹിച്ചവരെല്ലാം എന്നിലെ എന്നെ കൊണ്ടുപോയപ്പോൾ പകരം വച്ചിട്ടുപോയതാണ് ഇപ്പോഴത്തെ ഞാൻ… എനിക്കേറെ ഇഷ്ടമുള്ള ഞാൻ… ചിരിയ്ക്കുന്ന, അംഗീകരിയ്ക്കുന്ന, ഒരുപരിധിവരെ മനസ്സിലാക്കുന്ന, ഒരുങ്ങി നടക്കുന്ന, കൂട്ടുകൂടണം എന്ന് തോന്നുന്നവരുടെ പുറകെ നടന്ന് കൂട്ടുകൂടുന്ന, ഇങ്ങോട്ട് വിളിച്ചില്ലെങ്കിലും അന്വേഷിച്ചില്ലെങ്കിലും അങ്ങോട്ട് വിളിക്കുന്ന, ഓർമ്മിക്കുമ്പോഴൊക്കെ അവർക്ക് വേണ്ടി കുറിപ്പുകൾ എഴുതുന്ന, തിരിച്ചുകിട്ടണം എന്നൊക്കെ അമിതമായി ആഗ്രഹിക്കാതെ മുന്നിൽ നിൽക്കുന്ന ഏതൊരാളെയും സ്നേഹിക്കുന്ന, ചേർത്തുനിർത്തുന്ന, എനിയ്ക്കുവേണ്ടിയും സമയം മാറ്റിവയ്ക്കുന്ന ഞാൻ. സ്നേഹം മാറ്റും … മാറ്റാത്തതൊന്നും സ്നേഹമല്ല… ഇനിയും കനിവുള്ളവളാകാൻ സ്നേഹം എന്നിൽ നിറയട്ടെ…. 

“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും “

Unseen

When I tell people I have PCOS, the instant reply I get is, “Oh, that’s okay, anyway, you don’t have any interest in having a child of your own.” No, it is not okay. Just because I don’t ever want to be a biological mother doesn’t mean that it is okay to have PCOS. It is not just about infertility. Every day is a fight. Just because someone doesn’t look sick doesn’t mean that they are perfectly healthy. Everyone is going through a fight that they don’t like to shout out to the world. How many times have I acted like I was okay just to make the people around me feel better? How many times have I been judged for my mood swings? How many lies did I have to tell to save myself from being called selfish, arrogant, and a troublemaker? How many postponements had I made to protect my mental health? That’s not okay! We all need people who love us for who we are, physically, mentally, and emotionally. We need people to understand us. I still remember one of my friends telling me, “All these are your acting, or you’re completely mad, otherwise, “how someone can be moody and in seconds how you can be okay?” How would I ever tell that person how much pressure I had put on myself to act better in front of everyone (those were the days I used to think I was difficult to love)?That was my biggest insecurity ever. How will I ever get over the pain I had when I couldn’t explain myself enough for them to understand what I was going through? I never considered myself at some point. I stopped feeling emotions. Everything looked normal, or I believed this was life. I used to blame myself for everything that happened in the world. I put on weight, adding nearly 23 kg. I have dark circles around my eyes due to not getting enough sleep. I struggle every day to at least make a small change. To wake up from bed, cook something, eat on time, and call friends. I fail every single time, but still, life goes on. Three times I went to the hospital thinking I was having a heart attack, but it was my anxiety. Fighting alone isn’t easy when you don’t have a battle to choose from. PCOS and PCOD are not jokes. If you don’t know what it is, educate yourself and be kind to people around you. Not everyone is okay with what they are going through, and no one can ever tell how much effort they are putting in to be normal. I stopped acting like normal because it’s boring! Cheers to my #NotBeingNormal life! I am 1 in 10..

കാഴ്ച

മെട്രോ സ്റ്റേഷനിൽ ആളുകൾക്കിടയിൽ പരിസരം മറന്ന് നിലത്തിരുന്ന് കരയുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ പോലും മറന്ന് നിന്നിട്ടുണ്ട് ഞാൻ. തലയ്ക്കുള്ളിൽ പുതിയ ചിന്തകൾക്ക് സ്ഥലമില്ലാത്തതിനാൽ  അടുക്കിവച്ചിരുന്ന ചിന്തകളിൽ ഏതിനെ പുറത്തെടുത്ത് കളയും എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്റെ മുന്നിലിരുന്നാണ് അവൾ കരഞ്ഞത് . ഞാനും കരഞ്ഞിട്ടുണ്ട് ഇതേ പോലെ. അന്നും ആരും നോക്കിയില്ല, അതിനുശേഷം പലപ്പോഴായി ആളുകളുടെ തിരക്കുകളെയോർത്ത്, പരിഗണനയില്ലായ്മയെ ഓർത്ത് പലതവണ കരഞ്ഞിട്ടുണ്ട്. കരയുന്ന മനുഷ്യനെ കരയാൻ  സമ്മതിക്കുന്നതിനോളം വലിയ ആശ്വാസമൊന്നും ആർക്കും, ഒന്നിനും തരാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതിൽ പിന്നെ അതോർത്ത് കരഞ്ഞിട്ടില്ല…ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല…മെട്രോ സ്റ്റേഷനിൽ മെട്രോ കാത്തിരുന്നതല്ല ഞാൻ. ആൾക്കൂട്ടങ്ങൾക്കിടയിൽ ആയിരിക്കാൻ വേണ്ടി മാത്രം  ഇരുന്നതാണ് . വൈകുന്നേരമായതുകൊണ്ട് തന്നെ ആളുകൾ വ്യത്യസ്തരായിരുന്നു . ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്താൻ പായുന്നവർ , തിരക്കിലും ഒരു തിരക്കുമില്ലാതെ ലോകം മുഴുവൻ മറന്ന് സ്വന്തം തലയിലെ ശബ്ദത്തിനുമാത്രം ചെവികൊടുത്ത് നടക്കുന്നവർ , പാട്ടുകേട്ട് എവിടെയോ ഓടിപ്പോയ ആത്മാവിനെ തിരികെ വിളിക്കുന്നവർ , തിരക്കിലും തന്റെ പ്രിയപെട്ടയാളെ ഒന്നു കാണാൻ ഓടിയെത്തുന്നവർ അങ്ങനെ ആരൊക്കെയോ… അവരിൽ നിന്ന് കണ്ണെടുത്താൽ ചിന്തകൾ വിഴുങ്ങുമെന്ന പേടിയിൽ അവരെത്തന്നെ നോക്കിയിരുന്നു . വന്നും പോയിക്കൊണ്ടുമിരുന്ന ആളുകൾ പലരും എന്നെ ശ്രദ്ധിച്ചില്ലെങ്കിലും അവരെയെല്ലാം ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു . അവർക്കെല്ലാം അവരുപോലും അറിയാത്ത ഒരു കഥയും മെനഞ്ഞുകൊണ്ടിരുന്നു. സത്യത്തിൽ ആളുകളെ കുറിച്ച് കഥയുണ്ടാക്കുന്നത് അത്ര ബോറൻപരിപാടി അല്ല . അതുകൊണ്ടാവാം പലകഥകളിലും സത്യത്തേക്കാൾ കൂടുതൽ നമ്മളുടെ സങ്കല്പങ്ങളുടെ അളവ് കൂടുന്നത് . എത്രതവണ വന്നിരിക്കുന്നു ഞാൻ ഇതുപോലെ വെറുതെ മനുഷ്യരെ കാണാൻ . അവർക്കാർക്കെങ്കിലും അറിയുമോ അവര് പോലും അറിയാതെ അവർക്കുവേണ്ടി ഒരാൾ ഇവിടെ വന്നുപോയിരുന്നുവെന്ന് . ആർക്കും അറിയില്ല , അറിയിക്കണമെന്നും തോന്നിയില്ല.. അടുക്കുംതോറും, ആളുകളെ അറിയുംതോറും അവരിൽ നിന്നകലാനുള്ള ഒരു tendancy എനിക്കുണ്ട്… ആകാശത്ത് സൂര്യൻ ചുവന്ന് തുടുത്തു. തിരികെ പോവാൻ എഴുന്നേറ്റ ഞാൻ ഒരിക്കൽ കൂടി ചുറ്റും നോക്കി ഏതെങ്കിലും മൂലയിൽ ഇരുന്ന് ആ പെൺകുട്ടി കരയുന്നുണ്ടോ എന്ന്. അവളുപോലുമറിയാതെ അവൾക്ക് വേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ Burger kingil ഇരുന്ന് വളരെ വേഗത്തിൽ burger കഴിക്കുന്ന അവളെ കണ്ട എനിക്ക് ചെറിയ ശ്വാസതടസം തോന്നി stress eating .  ഇനിയും അവിടെ നിന്നാൽ ആളുകൾ എന്നെ ശ്രദ്ധിയ്ക്കും എന്നുള്ളതിനാൽ കഴിവതും വേഗം അവിടുന്ന് പോന്നു .  എങ്കിലും ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് പോയില്ല. ആ കുട്ടിയുടെ എനിക്കറിയാത്ത വിഷമം എന്റേത് കൂടിയായി… ആളുകളുടെ വേദനകളെല്ലാം എന്റേതുകൂടിയാക്കുന്ന എന്റെ സ്വാർത്ഥത ഇനിയും മാറിയിട്ടില്ല.. വേദനകൾക്കൊപ്പം വരുന്ന അമിത ചിന്തകളെപ്പോഴും എനിക്ക് കൊണ്ടുവരുന്നത് ശ്വാസതടസമാണ്. ഓരോ തവണ ശ്വാസം വലിച്ചെടുക്കുമ്പോഴും  ഓരോ മുഖങ്ങളാണ് എന്റെ മനസിലേയ്ക്ക് വന്നത്. ബാഗിലെ സകല സാധങ്ങളും വലിച്ചിട്ട് എന്റെ ഗുളിക ഞാൻ കണ്ടുപിടിച്ചു. അവസാനത്തെ ടാബ്ലറ്റ്. കൂടുതൽ ചിന്തിക്കാൻ അവസരം കൊടുക്കാതെ മരുന്ന് കഴിച്ചു. തിരിച്ചു റിക്ഷയിൽ ഇരിക്കുമ്പോഴെല്ലാം പലരും ഓർമ്മയിലേക്ക് വന്നു. പ്രത്യേകിച്ച് മിണ്ടി മിണ്ടി മിണ്ടാട്ടമില്ലാതായവർ…സ്നേഹത്തിന്റെ പ്രതിഫലം ഇപ്പോഴും വേദനതന്നെയാണ്…അവനവനെ തന്നെ വെറുക്കുന്ന രീതിയിൽ മറ്റൊരാളെ സ്നേഹിക്കാതിരിക്കുക എന്നത് മാത്രമാണ് നമ്മുക്ക് നമ്മളോട് ചെയ്യാവുന്ന ഏറ്റവും വലിയ  ദയവ് . ചിന്തകളുടെ ഭാരം കൂടി വന്നു തലപൊട്ടിത്തെറിക്കുമെന്നായപ്പോൾ  റിക്ഷ ഭയ്യയുടെ മൊബൈൽ റിങ് ചെയ്തു, ഹരിയാൻവി പാട്ട് എന്നെ ചിന്തകളുടെ ലോകത്ത് നിന്ന് വലിച്ച് പുറത്തേക്കിട്ടു. അബദ്ധത്തിൽ കരയിലേക്ക് വീണ് പിടഞ്ഞ മീനിനെ വെള്ളത്തിലേക്കിട്ട പോലെ തോന്നി. ഫോണിലൂടെ ആരെയോ ചീത്ത വിളിക്കുന്നത് കേട്ടപ്പോൾ ഇതിലും ഭേദം തല പൊട്ടിത്തെറിക്കുന്നതായിരുന്നു എന്ന് തോന്നി. ഖട്ടർ റോട്ടിലൂടെ പ്ലെയിൻ പറക്കുന്ന  പോലെ റിക്ഷ പറന്നു . ഡിസ്ക് എല്ലാം ഇളകി പോകുമോ എന്ന് തോന്നി, അധികം ചിന്തിക്കാൻ അവസരം തരാതെ റിക്ഷ ഒന്ന് കുതിച്ചു തല കമ്പിയിൽ ആഞ്ഞിടിച്ചത് മാത്രമേ ഓർമയുള്ളൂ… ബാക്കിയുണ്ടായിരുന്ന കിളികളും കൂടെ പറന്നുപോയി. റിക്ഷയ്ക്ക് കാശും കൊടുത്ത് യാന്ത്രികമായി വീട്ടിലേക്കുള്ള പടിക്കെട്ടുകൾ കയറി.. വീടിന്റെ വാതിൽ തുറന്ന്, ബാൽക്കണിയോട് ചേർന്നുള്ള വാതിലിനരികിലായുള്ള കസേരയിലേക്ക് അലക്ഷ്യമായിട്ട ബാഗിനുള്ളിൽ നിന്ന് മൊബൈൽ പുറത്തേക്ക് വരും വരെ വേറേതോ ലോകത്തായിരുന്നു ഞാൻ.  പതിവ് വിളികൾ തന്നെ…. സംഭാഷണങ്ങൾക്കൊടുവിൽ മുന്നിലിരിക്കുന്ന കണ്ണാടിൽ എന്നെ തന്നെ കുറച്ച് നേരം നോക്കിയിരുന്നു. കുളിമുറിയിൽ നിന്ന് നഗ്നയായി പുറത്തേക്കിട്ട പോലെയിരുന്നു എന്റെ മുഖം കണ്ണാടിയിൽ…. എനിക്കൊന്നും മറയ്ക്കാനില്ലായിരുന്നു, ആളുകളെ കുറിച്ച് ചിന്തിക്കാനില്ലായിരുന്നു… ഞാനും എന്റെ ഞാനും മാത്രം…  എന്നിട്ടും ഞാനെന്നെ ആശ്വസിപ്പിച്ചില്ല.. കണ്ണീർ തുടച്ചില്ല… സങ്കടചൂടേറ്റ് പുകയുന്ന മുഖമൊന്ന് കഴുകിയില്ല…. മലിനീകരണത്തിൽ മുങ്ങി നിറം മങ്ങിയ ആകാശത്തുകൂടെ കൂട്ടിൽ കയറാൻ തിരക്ക് കൂട്ടുന്ന കിളികളെ നോക്കി നിറഞ്ഞിരുന്ന കണ്ണുകൾ ഇറുക്കിയടച്ചു… മഞ്ഞയും, ചുവപ്പും ഓറഞ്ചും നിറങ്ങൾ വാരിവിതറിയ ആകാശം… ഒരിക്കൽ ഏറ്റവും കൊതിയോടെ ആർത്തിയോടെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്ന സൂര്യാസ്തമയങ്ങൾ…. അമ്പലത്തിൽ നിന്നുറക്കെ കേൾക്കുന്ന ദീപാരാധനയുടെ പാട്ടുകൾ… എന്റെ നാട്, വീട്, ഓർമ്മകൾ, ഞാൻ…അന്ന് കൂട്ടത്തിലെ ഏറ്റവും വലിയമരത്തിലെ പൊത്തിലിരുന്ന് എന്നെ നോക്കിയിരുന്ന പേരറിയാത്ത കിളി ഇന്നും, ഈ ഓർമ്മകളിലും  എന്നെ സൂക്ഷിച്ച് നോക്കി, പരസ്പരം കണ്ടുവെന്ന് തോന്നിയപ്പോൾ മുഖം തിരിച്ച് പൊത്തിനുള്ളിൽ കയറിപ്പോയി… 

തെളിവ്

എല്ലാ സന്തോഷങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പതിവ് തെറ്റാതെ കടന്ന് വരുന്ന അതിഥിയാണ് കാടുകയറിയുള്ള ചിന്തകൾ. തുടക്കവും ഒടുക്കവും ഇല്ലാത്ത എന്നാൽ തല തല്ലിപ്പൊളിയ്ക്കാൻ തോന്നുന്ന ചിന്തകൾ. ഇരുന്നിടത്ത് നിന്ന് എണീറ്റ് പോരാൻ പോലും സമ്മതിക്കാത്ത വിധം ചിന്തകൾ ചില രാത്രികളിൽ എന്നെ മുറിയുടെ കോണിലോ, ബാത്രൂമിലോ, ബാൽക്കണിയിലോ, മറ്റെവിടെയെങ്കിലുമൊക്കെയോ തളച്ചിടാറുണ്ടായിരുന്നു മുമ്പൊക്കെ. ഇപ്പോൾ സർവശക്തിയുമെടുത്ത് ഓടും. ശ്വാസം കിട്ടും എന്നുറപ്പുള്ളിടത്തേക്ക്. അങ്ങനൊരു ഓട്ടത്തിനിടയിലാണ് ഞാനവളെ കണ്ടത്. എൻ്റെ ചിന്തകളെ തൂത്തെറിഞ്ഞുകൊണ്ട് അവളങ്ങനെ വരാന്തയിലെ ജനലിലൂടെ ആകാശം നോക്കി കരയുന്നു. ഒരേഴുവയസുകാരി കാന്താരി. തീൻമേശക്ക് ചുറ്റുമിരുന്ന് വികൃതികാണിക്കുകയും, എല്ലാവരെയും ഒരുപോലെ ശല്യപ്പെടുത്തുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യുന്ന ഒരു വികൃതി കുടുക്ക. ആ കുഞ്ഞ് ഈ നട്ട പാതിരക്ക് ആകാശം നോക്കി എന്തിന് കരയുന്നു എന്നായിരുന്നു ആദ്യം തോന്നിയത്. ഈ കുഞ്ഞിന് ഈ പ്രായത്തിൽ എന്ത് വിഷമം. അത് ചിന്തിച്ച് തീരാൻ സമ്മതിയ്ക്കാതെ എന്നിലെ കുഞ്ഞിൻ്റെ ഓർമ്മകൾ എന്നിലേയ്ക്ക് ഓടിക്കയറി. പിന്നൊന്നും നോക്കിയില്ല എന്നാലാവുന്ന വിധം വേഗത്തിൽ ചെന്ന് അവളെ ഞാൻ ചേർത്തുനിർത്തി. പ്രേതത്തെ കണ്ടപോലെ പേടിച്ചുനിന്ന അവളോട് ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല. ചോദിച്ചാലും അപ്പോൾ രക്ഷപെടാൻ വേണ്ടി എന്തെങ്കിലും കള്ളം പറയും എന്നതിലുപരി മണിക്കൂറുക്കളുടെ പരിചയം മാത്രമുള്ള ആ കുഞ്ഞിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചില്ല. കരച്ചിലടക്കാൻ പാടുപെട്ട ആ കുട്ടിയുടെ ഏങ്ങലടി ചാട്ടവാറടിയായി കൊണ്ടത് എൻ്റെ ഹൃദയത്തിൽ ആണ്. ജീവിതത്തിൻ്റെ തുടക്കമാണെന്നും ഇനിയും ഒരുപാട് സഞ്ചരിയ്ക്കാൻ ഉണ്ടെന്നും വഴിയിൽ നല്ലതിനോളം ചീത്തയുമുണ്ടെന്നും നമ്മുക്ക് നമ്മളെ ഉള്ളൂവെന്നും ആ കുഞ്ഞിൻ്റെ കണ്ണീർവറ്റാത്ത കണ്ണുകളിൽ നോക്കിപറയുവാനുള്ള ധൈര്യം എനിയ്ക്കില്ലായിരുന്നു. ഒന്ന് മാത്രം പറയാൻ തോന്നി ജീവിതത്തിൻ്റെ ഏത് പരീക്ഷണത്തിലും നമുക്ക് നമ്മളേ ഉണ്ടാവൂ എന്ന്, അതുകൊണ്ട് മനസറിഞ്ഞ് നമ്മളെ സ്നേഹിയ്ക്കണം എന്ന്. ആ കുഞ്ഞിനെന്ത് മനസിലായി എന്നെനിയ്ക്കറിയില്ല. ഒരുപക്ഷേ ആ കുഞ്ഞിനേക്കാൾ എൻ്റെ ഉള്ളിലെ കുഞ്ഞിനായിരിക്കാം അത് വേണ്ടിയിരുന്നത്. വരാന്ത വിട്ട് മുറിയിലേക്ക് പോരുമ്പോൾ മധുരമല്ലെങ്കിലും കയ്പില്ലാത്തൊരു ജീവിതം എൻ്റെ ഉള്ളിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ നമ്മൾ കൊടുക്കുന്ന ഉപദേശങ്ങളൊക്കെ നമ്മൾ നമ്മുക്ക് വേണ്ടി തന്നെ പറയുന്നതാണ്. അതൊക്കെ മറ്റുള്ളവരേക്കാൾ ആവശ്യവും നമ്മുക്ക് തന്നെയാണ്…

ഓർമ്മയ്ക്ക്

വർഷങ്ങളോളം എൻ്റെ ഇമെയിലിലേക്ക് കത്തുകളും കവിതകളും അയച്ചുകൊണ്ട് പേരുപോലും വെളിപ്പെടുത്താതെ ഒരാളെന്നെ പ്രണയിച്ചിരുന്നു… 

നൃത്തം ചെയ്യുന്നത് ഞാൻ നിർത്തിയിട്ട് വർഷങ്ങൾ ആകുന്നു. മുദ്രകൾ പോലും ഓർത്തെടുക്കാൻ കഴിയാത്തത്ര നൃത്തം എന്നിൽ നിന്ന് അകന്നിരിക്കുന്നു. എന്നിട്ടും എന്നിലെ നർത്തകിയെ അയാളേക്കാൾ കരുതലോടെ ആരും ഓർത്തിട്ടുണ്ടാവില്ല, ഞാൻ പോലും. അയാളെ സ്നേഹിക്കയ്ക്കണം എന്നോ ഒരു മറുപടി അയയ്ക്കണമെന്നോ, ഒരിക്കലെങ്കിലും കാണണമെന്നോ, സംസാരിക്കണം എന്നോ  ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും നിഷ്കളങ്കമായ അയാളുടെ പ്രണയത്തെ നിഷ്കരുണം ഞാൻ കൊന്നുകളഞ്ഞു. ഹൃദയമില്ലാത്തവൾക്ക് എന്ത് പ്രണയം. അവസാനം വന്ന ഇമെയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടുവരികൾ മാത്രമായിരുന്നു..

“Toote Hue Dilon Ki Dua Mere Saath Hai,

Duniya Teri Taraf Hai Khuda Mere Saath Hai,” 

ഞാൻ അയാളെ പ്രണയിച്ചിട്ടില്ല, ഒരിക്കൽ പോലും കാണാൻ തോന്നിയിട്ടില്ല, ആദ്യമൊക്കെ ദേഷ്യമായിരുന്നു. പിന്നീട് ദേഷ്യം മാറി എന്നിട്ടും പ്രണയം തോന്നിയില്ല.. ഒരിക്കലും പ്രണയിക്കാത്ത അയാൾക്ക് വേണ്ടി ഞാൻ ഇന്നും കുറിപ്പുകൾ എഴുതാറുണ്ട്,  ഹൃദയം കല്ലുകൊണ്ടുണ്ടാക്കിയവൾക്ക് എന്ത് പ്രണയം… അയാൾക്കും എനിക്കും മാത്രമറിയാവുന്ന ഭാഷയിൽ, ലോകത്തിൽ ഇന്നും അയാൾ എന്നെ പ്രണയിക്കുന്നുണ്ട്… എനിക്ക് വേണ്ടി എഴുതാറുണ്ട്….

ഒരു ചിരിയോടെ ഞാനത് വായിക്കാറുമുണ്ട്…

Adoption

എനിക്കറിയാം… ഒരിക്കൽ… എന്റെ മുപ്പതുകളിലോ ചിലപ്പോൾ നാൽപ്പത്തുകളിൽ എന്റെ വീട് ഒരു കുഞ്ഞിന്റെ മണം കൊണ്ട് നിറയുമെന്ന്…. പാൽ ചുരന്നിട്ടില്ലാത്ത മാറിടം നോക്കി അവൾ കരയുമെന്ന്…. മണിക്കൂറുകളോ, ദിവസങ്ങളോ വേണ്ടിവന്നാലും ചർച്ചകളും, പഠനങ്ങളും, വാർത്തയും, സിനിമയും, പാട്ടുകളും മാത്രം കേട്ടിരുന്ന അകത്തളങ്ങളിൽ പൊട്ടിച്ചിരികളും, കൊഞ്ചലും,ചിണുങ്ങലും, കരച്ചിലും ആവർത്തിക്കുമെന്ന്. അവളുടെ കുഞ്ഞിക്കൈകൾക്ക് കളിക്കാനായി മാത്രം ഞാൻ വീണ്ടും എന്റെ മുടി നീട്ടി വളർത്തുമെന്ന്. എന്റെ എന്ന് ഞാൻ ചേർത്തുപിടിക്കുന്ന എല്ലാം അവളുടേത് കൂടിയാവുമെന്ന്. ഞാനും എന്റെ വട്ടുകളും അവളുടെ ഇഷ്ടത്തിന് മാറുമെന്ന്. അവൾക്ക് വേണ്ടി മാത്രം ഉണരുകയും ജീവിക്കുകയും ചെയ്യുന്ന ഒരാളാവുമെന്നും, ശകാരമോർത്ത് കടലാസ് കഷ്ണം പോലും തനിയെ കാറ്റിനൊപ്പം പുറത്തേക്ക് പായുന്ന വീട്ടിൽ കളിപ്പാട്ടങ്ങൾ കൊണ്ട് നിറയുമെന്നും, അവയിൽ ചവിട്ടി വേദനിക്കുന്ന കാലുകൾ തിരുമ്മി വേദന മാറ്റുമ്പോഴേക്കും അവൾക്ക്പുറകെ ഓടേണ്ടി വരുമെന്നും. എന്റെ വേദനകളെല്ലാം അവളുടെ ചിരിയിൽ അലിഞ്ഞ് പോകുമെന്നും, എന്റെ ഇഷ്ടങ്ങളെല്ലാം അവളുടെയിഷ്ടങ്ങൾ ആകുന്ന ഒരു ദിനം വിദൂരമല്ലെന്നും എനിക്കറിയാം. എന്റെ എന്നാവർത്തിക്കുമ്പോഴും എന്റേത് മാത്രം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും മറ്റൊരു സ്ത്രീക്ക് ജനിച്ച കുട്ടി എന്നെ അമ്മേ എന്ന് വിളിക്കുമ്പോഴുണ്ടാകുന്ന ആ ദുരന്തത്തിന്റെ വ്യാപ്തി അറിയാമായിരുന്നിട്ടും എനിക്ക് നൽകാൻ കഴിയുന്ന സ്നേഹത്തെയോർത്ത്, നീയെനിക്ക് വേണ്ടി ജനിക്കുന്നതോർത്ത് ഞാൻ എന്നിൽ വീണ്ടും സ്നേഹം നിറയ്ക്കുന്നു……  ❤️

A Letter ❤️

Dear Little One,

Next time I see you, we won’t even recognise each other because we don’t have any memory other than this photo. When you saw me for the first time, you ran to me like you knew me well. You might not have understood how much I was afraid of dogs. For the first time, instead of running, I sat beside a puppy and clicked pictures. I couldn’t take you home, but I literally cried inside for unknown reasons when I left you there in the paddy. You are one of my favourite memories of 2022. Dear Little One, if you can feel my thoughts, know that I love you immensely. There is no one like you in my life, and you will forever be in my heart.

With love,

A known yet unknown friend of yours.

Note: I know nobody can take anyone’s place, yet I search for those beautiful, innocent eyes full of love in every puppy I meet.

33 വർഷങ്ങൾ… ദശരഥം. നായകൻ്റെ അല്ല ചില കഥാപാത്രങ്ങളുടെ ആരാധികയാണ് ഞാൻ. പലപ്പോഴും അരങ്ങ് തകർക്കുന്ന നായകനെയോ നായികയെയോ കാണാതെ പോകുന്നത് എൻ്റെ ഒരു കുറവായിരിക്കാം. എന്നിരുന്നാലും ഏതോ ഒരാൾ ഏതോ അവസ്ഥയിലിരുന്ന് തയ്യാറാക്കിയ കഥാപാത്രത്തെ സ്നേഹിക്കാനേ ഇന്നോളം കഴിഞ്ഞിട്ടുള്ളൂ. അതിൽ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ദശരഥത്തിലെ രാജീവ് മേനോൻ. ആദ്യ തവണ കണ്ടപ്പോൾ “മന്ദാരചെപ്പുണ്ടോ” എന്ന പാട്ടിൽ മാത്രമായിരുന്നു ശ്രദ്ധ. പിന്നീട് കണ്ടപ്പോൾ ആനിയോട് ദേഷ്യം തോന്നി. പിന്നെയാണ് മാഗ്ഗിയെ കണ്ടത്, രാജീവ് മേനോൻ്റെ ചോദ്യം എത്രത്തോളം എന്നെ പിടിച്ചുലയ്ക്കാൻ കഴിയുമെന്ന് മനസ്സിലായത്. എന്നിൽ എവിടെയോ ഒരു രാജീവ് മേനോൻ ഉണ്ടെന്ന് മനസ്സിലായത്. ജീവിച്ച് കൊതിതീർന്നിട്ടില്ലാത്ത ബാല്യം ഇപ്പോഴും ആരിലോക്കെയോ തേടുകയാണ് എന്ന് മനസ്സിലായത്. രാജീവ് മേനോൻ നേരെ ചോദിച്ചത് തന്നെയാണ് പലപ്പോഴും പലരോടും ഞാൻ വളഞ്ഞവഴിയിൽ ചോദിച്ചത് എന്നുള്ളത് മനസ്സിലായത്. കരയണം എന്ന് തോന്നിയിട്ടുള്ള എത്രയെത്ര രാത്രികളിലാണ് രാജീവ് മേനോനും മാഗിയും എനിക്ക് കൂട്ടായത്. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ… വിങ്ങലോടെ അല്ലാതെ കണ്ണിൽ നനവ് പടരാതെ ഓർമ്മിക്കാൻ കഴിയാത്ത എത്രയെത്ര കഥാപാത്രങ്ങൾ. അതിൽ ഒരെണ്ണത്തിന് ഇന്ന് 33 വയസ്സ്…

Design a site like this with WordPress.com
Get started