Diversity in tongues, unity in hearts

I am an INDIAN. I read, write, and speak four languages fluently: Malayalam, Tamil, Hindi, and English. Currently, I am learning German. For me, language is simply a medium for communication. Whether it’s Hindi, English, or any other language, it’s just a language. I don’t understand why people impose languages on others. I’ve seen aContinue reading “Diversity in tongues, unity in hearts”

സ്നേഹം

അതെ ഞാൻ ഒരുപാട് മാറി… എനിയ്ക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്തത്ര മാറി. “വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്നതെത്ര സത്യം. വളരെയധികം വേദനിച്ച വേദനിപ്പിച്ച സൗഹൃദങ്ങളുടെയും സ്നേഹങ്ങളുടെയും ആകെത്തുകയാണ് ഞാൻ. വേദനിച്ചു എന്നൊക്കെ പറയുമ്പോൾ ടോക്സിക് ആയി മാത്രം കാണണ്ട അത്രയധികം സന്തോഷങ്ങളും സ്നേഹവും ഉണ്ടായിരുന്നതിനാലാണ് വേദനയും ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് മുൻപേയുള്ള എന്നെയും എനിക്കിഷ്ടമാണ്. പക്ഷേ ഇന്നത്തത്ര ഹൃദയവിശാലതയോ, കരുണയോ, ദയയോ, അനുകമ്പയോ എന്നിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ കൂടുതൽ മനുഷ്യനായി തോന്നുന്നത് ഇപ്പോഴാണ്.Continue reading “സ്നേഹം”

കാഴ്ച

മെട്രോ സ്റ്റേഷനിൽ ആളുകൾക്കിടയിൽ പരിസരം മറന്ന് നിലത്തിരുന്ന് കരയുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ പോലും മറന്ന് നിന്നിട്ടുണ്ട് ഞാൻ. തലയ്ക്കുള്ളിൽ പുതിയ ചിന്തകൾക്ക് സ്ഥലമില്ലാത്തതിനാൽ  അടുക്കിവച്ചിരുന്ന ചിന്തകളിൽ ഏതിനെ പുറത്തെടുത്ത് കളയും എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്റെ മുന്നിലിരുന്നാണ് അവൾ കരഞ്ഞത് . ഞാനും കരഞ്ഞിട്ടുണ്ട് ഇതേ പോലെ. അന്നും ആരും നോക്കിയില്ല, അതിനുശേഷം പലപ്പോഴായി ആളുകളുടെ തിരക്കുകളെയോർത്ത്, പരിഗണനയില്ലായ്മയെ ഓർത്ത് പലതവണ കരഞ്ഞിട്ടുണ്ട്. കരയുന്ന മനുഷ്യനെ കരയാൻ  സമ്മതിക്കുന്നതിനോളം വലിയ ആശ്വാസമൊന്നും ആർക്കും, ഒന്നിനും തരാൻ കഴിയില്ല എന്ന്Continue reading “കാഴ്ച”

തെളിവ്

എല്ലാ സന്തോഷങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പതിവ് തെറ്റാതെ കടന്ന് വരുന്ന അതിഥിയാണ് കാടുകയറിയുള്ള ചിന്തകൾ. തുടക്കവും ഒടുക്കവും ഇല്ലാത്ത എന്നാൽ തല തല്ലിപ്പൊളിയ്ക്കാൻ തോന്നുന്ന ചിന്തകൾ. ഇരുന്നിടത്ത് നിന്ന് എണീറ്റ് പോരാൻ പോലും സമ്മതിക്കാത്ത വിധം ചിന്തകൾ ചില രാത്രികളിൽ എന്നെ മുറിയുടെ കോണിലോ, ബാത്രൂമിലോ, ബാൽക്കണിയിലോ, മറ്റെവിടെയെങ്കിലുമൊക്കെയോ തളച്ചിടാറുണ്ടായിരുന്നു മുമ്പൊക്കെ. ഇപ്പോൾ സർവശക്തിയുമെടുത്ത് ഓടും. ശ്വാസം കിട്ടും എന്നുറപ്പുള്ളിടത്തേക്ക്. അങ്ങനൊരു ഓട്ടത്തിനിടയിലാണ് ഞാനവളെ കണ്ടത്. എൻ്റെ ചിന്തകളെ തൂത്തെറിഞ്ഞുകൊണ്ട് അവളങ്ങനെ വരാന്തയിലെ ജനലിലൂടെ ആകാശം നോക്കിContinue reading “തെളിവ്”

ഓർമ്മയ്ക്ക്

വർഷങ്ങളോളം എൻ്റെ ഇമെയിലിലേക്ക് കത്തുകളും കവിതകളും അയച്ചുകൊണ്ട് പേരുപോലും വെളിപ്പെടുത്താതെ ഒരാളെന്നെ പ്രണയിച്ചിരുന്നു…  നൃത്തം ചെയ്യുന്നത് ഞാൻ നിർത്തിയിട്ട് വർഷങ്ങൾ ആകുന്നു. മുദ്രകൾ പോലും ഓർത്തെടുക്കാൻ കഴിയാത്തത്ര നൃത്തം എന്നിൽ നിന്ന് അകന്നിരിക്കുന്നു. എന്നിട്ടും എന്നിലെ നർത്തകിയെ അയാളേക്കാൾ കരുതലോടെ ആരും ഓർത്തിട്ടുണ്ടാവില്ല, ഞാൻ പോലും. അയാളെ സ്നേഹിക്കയ്ക്കണം എന്നോ ഒരു മറുപടി അയയ്ക്കണമെന്നോ, ഒരിക്കലെങ്കിലും കാണണമെന്നോ, സംസാരിക്കണം എന്നോ  ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും നിഷ്കളങ്കമായ അയാളുടെ പ്രണയത്തെ നിഷ്കരുണം ഞാൻ കൊന്നുകളഞ്ഞു. ഹൃദയമില്ലാത്തവൾക്ക് എന്ത് പ്രണയം. അവസാനംContinue reading “ഓർമ്മയ്ക്ക്”

Adoption

എനിക്കറിയാം… ഒരിക്കൽ… എന്റെ മുപ്പതുകളിലോ ചിലപ്പോൾ നാൽപ്പത്തുകളിൽ എന്റെ വീട് ഒരു കുഞ്ഞിന്റെ മണം കൊണ്ട് നിറയുമെന്ന്…. പാൽ ചുരന്നിട്ടില്ലാത്ത മാറിടം നോക്കി അവൾ കരയുമെന്ന്…. മണിക്കൂറുകളോ, ദിവസങ്ങളോ വേണ്ടിവന്നാലും ചർച്ചകളും, പഠനങ്ങളും, വാർത്തയും, സിനിമയും, പാട്ടുകളും മാത്രം കേട്ടിരുന്ന അകത്തളങ്ങളിൽ പൊട്ടിച്ചിരികളും, കൊഞ്ചലും,ചിണുങ്ങലും, കരച്ചിലും ആവർത്തിക്കുമെന്ന്. അവളുടെ കുഞ്ഞിക്കൈകൾക്ക് കളിക്കാനായി മാത്രം ഞാൻ വീണ്ടും എന്റെ മുടി നീട്ടി വളർത്തുമെന്ന്. എന്റെ എന്ന് ഞാൻ ചേർത്തുപിടിക്കുന്ന എല്ലാം അവളുടേത് കൂടിയാവുമെന്ന്. ഞാനും എന്റെ വട്ടുകളും അവളുടെContinue reading “Adoption”

33 വർഷങ്ങൾ… ദശരഥം. നായകൻ്റെ അല്ല ചില കഥാപാത്രങ്ങളുടെ ആരാധികയാണ് ഞാൻ. പലപ്പോഴും അരങ്ങ് തകർക്കുന്ന നായകനെയോ നായികയെയോ കാണാതെ പോകുന്നത് എൻ്റെ ഒരു കുറവായിരിക്കാം. എന്നിരുന്നാലും ഏതോ ഒരാൾ ഏതോ അവസ്ഥയിലിരുന്ന് തയ്യാറാക്കിയ കഥാപാത്രത്തെ സ്നേഹിക്കാനേ ഇന്നോളം കഴിഞ്ഞിട്ടുള്ളൂ. അതിൽ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ദശരഥത്തിലെ രാജീവ് മേനോൻ. ആദ്യ തവണ കണ്ടപ്പോൾ “മന്ദാരചെപ്പുണ്ടോ” എന്ന പാട്ടിൽ മാത്രമായിരുന്നു ശ്രദ്ധ. പിന്നീട് കണ്ടപ്പോൾ ആനിയോട് ദേഷ്യം തോന്നി. പിന്നെയാണ് മാഗ്ഗിയെ കണ്ടത്,Continue reading

Design a site like this with WordPress.com
Get started