A Note

സ്നേഹത്തേക്കാൾ പരിഗണന വേണം…. ആളുകളെ പരിഗണിക്കുന്ന മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരെക്കാൾ ഭംഗിയുള്ള മറ്റൊന്നും ഞാൻ കണ്ടിട്ടില്ല… അവരോളം ബഹുമാനവും മറ്റൊന്നിനോടും തോന്നിയിട്ടുമില്ല… ഞാൻ അധികം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ചുരുക്കി പറഞ്ഞാൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടരാണ് ഈ പരിഗണിക്കുന്നവർ… സ്നേഹമുള്ളിടത്തെല്ലാം പരിഗണന കാണാറില്ല… പരിഗണിക്കപ്പെടുന്നതിലൊക്കെ, പരിഗണിക്കപ്പെടുന്നവരിലൊക്കെ സ്നേഹം കുമിഞ്ഞുകൂടുന്നത് ഞാൻ കണ്ടിട്ടുണ്ട്… ചേർത്തുനിർത്തലിന്റെ ഒരു വകഭേദം… ഒരുകാലമത്രയും ഞാൻ കരുതിയിരുന്നത് സ്നേഹിക്കപ്പെടുന്നതിലാണ് എന്റെ സന്തോഷമെന്നാണ്… അല്ല… പരിഗണിക്കപ്പെടുമ്പോഴാണ് ഞാൻ ഉള്ളു തുറന്ന് ചിരിച്ചിട്ടുള്ളത്… മടികൂടാതെ എന്റെയുള്ളിലെ കുഞ്ഞിനെ പുറത്തുകൊണ്ടുവരാറുള്ളത്, സന്തോഷം കൊണ്ട് കണ്ണുനിറയുന്നതും അപ്പോൾ മാത്രമാണ്… ഏറ്റവും ഭാരം കുറഞ്ഞ എന്തോ ഒന്നായി തോന്നുന്നതും പരിഗണിക്കപ്പെടുമ്പോൾ ആണ്… ചില മനുഷ്യരെങ്ങനെയൊക്കെയാണ് മറ്റൊരാളെ പരിഗണിക്കുന്നത്… എത്ര നിഷ്കളങ്കമായാണ് സ്നേഹിക്കുന്നത്… മറ്റുള്ളവരേക്കാൾ ഒരു മിട്ടായി കൂടുതൽ കൊടുത്തുകൊണ്ട്, ചുറ്റുമുള്ളവരെപോലും മറന്ന് ചേർത്തുനിർത്തികൊണ്ട്, ഒരു സ്നേഹാന്വേഷണം കൊണ്ട്, ഓർമ്മപ്പെടുത്തലുകൾ കൊണ്ട്, അങ്ങനെ എങ്ങനെയൊക്കെയോ പരിഗണനകൾ… പരിഗണനകളില്ലെങ്കിൽ പിന്നെ സ്നേഹമുണ്ടെന്ന് പറയാനാകുമോ… സ്നേഹങ്ങൾ പലപ്പോഴും ആഘോഷങ്ങൾ ആണ് പരിഗണനകൾ ആശ്വാസവും… സ്നേഹമെല്ലാം വലിയ വാക്കുകളായും വാഗ്ദാനങ്ങളായും വരുമ്പോൾ, പരിഗണന ശബ്ദമില്ലാതെ നടക്കും…. കുറവെങ്കിലും ഭൂമിയിൽ പരിഗണിക്കാനറിയുന്ന മനുഷ്യരും ഉണ്ട്… അവരോളം നന്നായി മറ്റാരും സ്നേഹിക്കില്ല… അവരെയാണ് കണ്ടെത്തേണ്ടത്… അവരിലൊരാളാവാനാണ് പഠിക്കേണ്ടത്…. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ഏറ്റവും നിശ്ശബ്ദമായ നീതിയാണ് പരിഗണന.

To that one Beautiful human who inspired me to write this note: Thank you so much for being inspiring enough to give me the courage to take back one of my beautiful pieces and embrace that part of myself again. I had stopped writing for a while, but I have now started writing again…. especially to people who are less known to me, yet still my favourites. I started with you. Thank you. ❤️

Leave a comment

Design a site like this with WordPress.com
Get started