തിരക്കൊഴിഞ്ഞ് പുസ്തകങ്ങളിലേക്കൂഴിയുടാം എന്നുകരുതിയിരിക്കുമ്പോഴാണ് മാസങ്ങൾക്ക് ശേഷം, അതെ എന്നെപോലെ തന്നെ എന്റെ ആളുകളും ഫോണിൽ വിളിച്ച് സംസാരിക്കാൻ വളരെയധികം മടിയുള്ളവരാണ്…. എന്നാൽ സംസാരിച്ചുതുടങ്ങിയാൽ നിർത്താത്തവരും…. സത്യം പറയട്ടെ ക്ഷീണം കാരണം ഫോൺ എടുക്കാനും അവളോടുള്ള സ്നേഹം കൊണ്ടെടുക്കാതിരിക്കാനും വയ്യാതെയാണ് സംസാരം തുടങ്ങിയത്… എപ്പോഴത്തെയും പോലെ മറുതലക്കലെ ഹലോ കേട്ടതോടെ എന്നിലെ വായാടി ഉണർന്നു… ക്ഷീണം വാതിലും തുറന്നോടി…. സംസാരത്തിനിടയിൽ എന്റെ ബ്ലോഗിനെ കുറിച്ചും അതിലെ ഒന്ന് രണ്ട് പോസ്റ്റുകളെ കുറിച്ചുമായി ചർച്ച…. സ്നേഹത്തിൽ മുങ്ങിതപ്പുന്ന ഞാനും അതിരുംContinue reading “വീട്”