എന്റെ എഴുത്തുകളിൽ അവിടിവിടെയായി ഒളിഞ്ഞിരിക്കുന്ന നിന്നെ കണ്ടുപിടിക്കാൻ വരികളെല്ലാം ആവർത്തിച്ചു വായിക്കുമെന്നെനിക്കറിയാം…. കണ്ടിട്ടും മനസ്സിലാകാതെയും, മനസിലായെന്ന് തോന്നിയതൊക്കെ മുഴുമിപ്പിക്കാതെയും നീ കടന്നുപോകും…. വരികൾക്കിടയിൽ ജീവിതത്തിലെന്നപോലെ നീ അനിശ്ചിതമായി തുടരും… ആരെങ്കിലും വരികൾക്കിടയിലെ നിന്നെ ചൂണ്ടിക്കാണിക്കുമ്പോൾ, എന്റെ സ്നേഹം നിന്റെയുള്ളം പൊള്ളിയ്ക്കും…. ഒരു തവണപോലും സ്നേഹംകൊണ്ടെന്നെ തോൽപ്പിക്കാൻ കഴിയാത്തതിനെയോർത്ത് കണ്ണുകൾ നിറയും…. സ്നേഹത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ എന്റെ പേരെഴുതിയ താളിൽ മഷി പടർന്നിട്ടുണ്ടാകും…. നിന്നോടുള്ള എന്റെ സ്നേഹം പ്രണയത്തേക്കാൾ എത്രയോ മുകളിലായിരുന്നു എന്ന് നീ തിരിച്ചറിയും… ആ വേദനയുടെContinue reading “വരികൾക്കിടയിൽ”